ഓഡിറ്റേഴ്സ് അസോ. സംസ്ഥാന സമ്മേളനം
Friday, December 20, 2024 12:48 AM IST
കൊച്ചി: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ 41-ാമത് സംസ്ഥാന സമ്മേളനം 21, 22 തീയതികളിൽ കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടക്കും.
നാളെ രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണന് അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, സി.ആര്. മഹേഷ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതിനിധിസമ്മേളനം ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെ. ബാബു, എല്‍ദോസ് കുന്നപ്പള്ളി, മാത്യു കുഴല്നാടന് എന്നിവര്‍ പങ്കെടുക്കും.