ഡോ. ടി.എസ്. ജോയിക്ക് പുരസ്കാരം
Friday, December 20, 2024 2:16 AM IST
കൊച്ചി: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്. ‘മഹനീയം മഹാത്മാവിന്റെ മാര്‍ഗം’ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്. 25,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ഈ മാസം 28ന് എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സംസ്ഥാന ചെയര്മാന് ഡോ. എം.സി. ദിലീപ് കുമാര്‍ അറിയിച്ചു.