ബ്രഹ്മപുരം ഡീസല്‍ പ്ലാന്റ് അഴിമതി: സമന്‍സ് അയച്ച ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദീകരണം തേടി
Friday, December 20, 2024 12:48 AM IST
കൊച്ചി: ബ്രഹ്മപുരം ഡീസല്‍ പ്ലാന്റ് അഴിമതിക്കേസില്‍ സമന്‍സ് അയച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നതടക്കം ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി. പത്മരാജന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സ് കോടതിയുടെ വിശദീകരണം തേടി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ ഇളവ് അനുവദിക്കുകയും ചെയ്തു. നാല് ഡീസല്‍ ജനറേറ്ററുകള്‍ വാങ്ങാനുള്ള കരാര്‍വഴി ഖജനാവിന് അഞ്ചരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണു കേസ്.
കേസില്‍ അഞ്ചാം പ്രതിയാണ് സി.വി.പത്മരാജന്. മുന്‍ കെഎസ്ഇബി ചെയര്മാന് ആര്. നാരായണന് ഉള്‍പ്പെടെ കേസില്‍ 14 പ്രതികളുണ്ട്.