നിയമസഭാ അവാർഡ് എം. മുകുന്ദന്
Friday, December 20, 2024 2:16 AM IST
തിരുവനന്തപുരം: കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് നിയമസഭ നൽകുന്ന നിയമസഭാ അവാർഡ് എം. മുകുന്ദനു സമ്മാനിക്കും.
ജനുവരി ഏഴിനു നടക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.