കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്; കെഎസ്യു നേതാക്കൾ അറസ്റ്റിൽ
Friday, December 20, 2024 12:48 AM IST
കണ്ണൂർ: തോട്ടട സംഘര്‍ഷത്തില്‍ കുറ്റക്കാരായ മുഴുവന്‍ എസ്എഫ്ഐക്കാരെയും അറസ്റ്റ് ചെയ്യുക, ആക്രമിക്കപ്പെട്ട കെഎസ്യു പ്രവര്‍ത്തകര്‍ക്കു നേരേ എടുത്ത കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേതൃത്വം നല്കിയ കെഎസ്യു നേതാക്കൾ അറസ്റ്റിൽ.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് എന്നിവരെയാണ് കണ്ണൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ വച്ച് സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പൊതുമുതല്‍ നശിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. മാർച്ചിൽ പങ്കെടുത്ത നൂറു കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.