കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങൾക്ക് പ്ലാനിംഗ് കമ്മിറ്റിക്ക് ശിപാർശ
Friday, December 20, 2024 2:16 AM IST
തിരുവനന്തപുരം: വളരെ വേഗത്തിൽ നഗരവത്കരിക്കപ്പെടുന്ന കേരളത്തിന്റെ സന്തുലിതമായ പുരോഗതിക്കായുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ നഗര നയകമ്മീഷന്റെ ഇടക്കാല റിപ്പോർട്ട്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾക്ക് മെട്രോപ്പോലിത്തൻ പ്ലാനിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നതാണ് പ്രധാന ശിപാർശ.
തദ്ദേശ ഭരണസമിതികളിൽ യുവജനങ്ങൾക്ക് 25 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന നിർദേശവും ഇടക്കാല റിപ്പോർട്ടിലുണ്ട്.