നിലയ്ക്കലില്‍ അയ്യപ്പഭക്തൻ ബസ് കയറി മരിച്ചു
Friday, December 20, 2024 2:16 AM IST
പത്തനംതിട്ട: ഉറങ്ങിക്കിടക്കവെ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി അയ്യപ്പഭക്തനായ യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് തിരുവള്ളൂര്‍ വെങ്കല്‍ സ്വദേശി ഗോപിനാഥ് (24) ആണു മരിച്ചത്.
നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിംഗ് ഗ്രൗണ്ടിൽ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്നു തീർഥാടകരുമായി എത്തിയ ബസാണ് അപകടത്തിനിടയാക്കിയത്.
ദർശനശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിംഗ് ഏരിയയിൽ നിലത്തു കിടന്ന് ഉറങ്ങുകയായിരുന്നു.