പ്രഥമ എല്‍.കെ. ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു
Friday, December 20, 2024 12:48 AM IST
കൊച്ചി: എല്‍.കെ. പ്രൊഡക്ഷന്‍സ് സംഘടിപ്പിക്കുന്ന പ്രഥമ എല്‍.കെ. ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ സംവിധായകന് കമല്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാറിനു നല്കി നിര്‍വഹിച്ചു.
ചടങ്ങില്‍ സംവിധായകനും ഫെഫ്ക വൈസ് പ്രസിഡന്റുമായ ജി.എസ്. വിജയന്, നടനും സംവിധായകനും ഫെഫ്ക സെക്രട്ടറിയുമായ സോഹന്‍ സീനുലാല്‍, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ട്രഷറര്‍ ബൈജുരാജ് ചേകവര്‍, നിര്‍മാതാവ് ഷിബു ജി. സുശീലന്, നടി മായാ വിശ്വനാഥ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എം.സി. മിറ്റ, എല്‍.കെ. ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു.