വധശിക്ഷ റദ്ദാക്കി; അബ്ദുൾ റഹീം ഉടൻ നാട്ടിലേക്ക്
വധശിക്ഷ റദ്ദാക്കി; അബ്ദുൾ റഹീം ഉടൻ നാട്ടിലേക്ക്
Wednesday, July 3, 2024 1:51 AM IST
കോ​​ഴി​​ക്കോ​​ട്: സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന കോ​​ഴി​​ക്കോ​​ട് കോ​​ടോ​​ന്പു​​ഴ സ്വ​​ദേ​​ശി അ​​ബ്ദു​​ൾ റ​​ഹീ​​മി​​ന്‍റെ വ​​ധ​​ശി​​ക്ഷ റി​​യാ​​ദ് ക്രി​​മി​​ന​​ൽ കോ​​ട​​തി റ​​ദാ​​ക്കി. അ​​ബ്ദു​​ൾ റ​​ഹീ​​മി​​ന് മാ​​പ്പു ന​​ൽ​​കാ​​ൻ ത​​യാ​​റാ​​ണെ​​ന്നു മ​​രി​​ച്ച സൗ​​ദി ബാ​​ല​​ന്‍റെ കു​​ടും​​ബം കോ​​ട​​തി​​യെ അ​​റി​​യി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് കോ​​ട​​തി ശി​​ക്ഷ റ​​ദ്ദാ​​ക്കി​​യ​​ത്.

34 കോ​​ടി രൂ​​പ​​യു​​ടെ ദ​​യാ​​ധ​​നം മ​​രി​​ച്ച സൗ​​ദി ബാ​​ല​​ന്‍റെ കു​​ടും​​ബ​​ത്തി​​നു കൈ​​മാ​​റി​​യ​​തോ​​ടെ​​യാ​​ണു നി​​യ​​മ​​ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി അ​​ബ്ദു​​ൾ​​ റ​​ഹീ​​മി​​ന്‍റെ വ​​ധ​​ശി​​ക്ഷ കോ​​ട​​തി റ​​ദാ​​ക്കി​​യ​​ത്. ഇ​​ന്ന​​ലെ ന​​ട​​ന്ന കോ​​ട​​തി ന​​ട​​പ​​ടി​​ക​​ളി​​ൽ ജ​​യി​​ലി​​ൽ​​നി​​ന്ന് ഓ​​ണ്‍ലൈ​​നാ​​യി അ​​ബ്ദു​​ൾ റ​​ഹീ​​മും പ​​ങ്കെ​​ടു​​ത്തു.

എം​​ബ​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, അ​​ബ്ദു​​ൾ റ​​ഹീ​​മി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന്‍റെ പ​​വ​​ർ ഓ​​ഫ് അ​​റ്റോ​​ർ​​ണി, സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ സി​​ദ്ദിക്ക് തു​​വ്വൂ​​ർ എ​​ന്നി​​വ​​രും കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ എം​​ബ​​സി മു​​ഖേ​​നേ കെ​​ട്ടി​​വ​​ച്ച ഒ​​ന്ന​​ര​​ക്കോ​​ടി റി​​യാ​​ലി​​ന്‍റെ (ഏ​​ക​​ദേ​​ശം 34 കോ​​ടി ഇ​​ന്ത്യ​​ൻ രൂ​​പ) ചെ​​ക്ക് റി​​യാ​​ദ് കോ​​ട​​തി കൊ​​ല്ല​​പ്പെ​​ട്ട സൗ​​ദി​​ബാ​​ല​​ന്‍റെ കു​​ടും​​ബ​​ത്തി​​ന്‍റെ പ​​വ​​ർ ഓ​​ഫ് അ​​റ്റോ​​ർണി​​ക്കു കൈ​​മാ​​റി.

ദ​​യാ​​ധ​​നം സ്വീ​​ക​​രി​​ച്ച് മാ​​പ്പു ന​​ൽ​​കാ​​മെ​​ന്നു മ​​രി​​ച്ച കു​​ട്ടി​​യു​​ടെ കു​​ടും​​ബം ഔ​​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​യി​​ച്ച​​തോ​​ടെ റ​​ഹീ​​മി​​ന്‍റെ മോ​​ച​​നം ഉ​​ട​​ൻ സാ​​ധ്യ​​മാ​​കും. 2006 ന​​വം​​ബ​​റി​​ൽ സൗ​​ദി പൗ​​ര​​ന്‍റെ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര​​നാ​​യ മ​​ക​​ൻ അ​​ന​​സ് അ​​ൽ​​ശ​​ഹ്റി മ​​ര​​ണ​​പ്പെ​​ട്ട കേ​​സി​​ലാ​​ണ് അ​​ബ്ദു​​ൾ റ​​ഹീ​​മി​​നു വ​​ധ​​ശി​​ക്ഷ ല​​ഭി​​ച്ച​​ത്.

ക​​ഴു​​ത്തി​​നു താ​​ഴേ​​ക്കു ച​​ല​​ന​​ശേ​​ഷി ന​​ഷ്ട​​പ്പെ​​ട്ട അ​​ന​​സ് പ്ര​​ത്യേ​​ക ഉ​​പ​​ക​​ര​​ണ​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ജീ​​വ​​ൻ നി​​ല​​നി​​റു​​ത്തി​​യി​​രു​​ന്ന​​ത്.

കാ​​ർ യാ​​ത്ര​​യ്ക്കി​​ടെ അ​​ബ്ദു​​ൾ റ​​ഹീ​​മി​​ന്‍റെ കൈ ​​അ​​ബ​​ദ്ധ​​ത്തി​​ൽ ത​​ട്ടി ഉ​​പ​​ക​​ര​​ണ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ച് അ​​ന​​സ് മ​​ര​​ണ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.