മാ​യം ചേ​ർ​ത്ത തേ​യി​ല പി​ടി​കൂ​ടി
Friday, July 5, 2024 12:39 AM IST
തി​രൂ​ർ: മാ​യം ചേ​ർ​ത്ത തേ​യി​ല വി​ല്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച ആ​ളെ മ​ല​പ്പു​റം ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു‌​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി. വേ​ങ്ങ​ര കൂ​രി​യാ​ട് സ്വ​ദേ​ശി ചെ​ള്ളി​സൂ​പ്പ​ൻ മു​ഹ​മ്മ​ദ് അ​ന​സാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 40 കി​ലോ മാ​യം ചേ​ർ​ത്ത തേ​യി​ല പി​ടി​കൂ​ടി.

ത​ട്ടു​ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാണ് കൃ​ത്രി​മ നി​റം ചേ​ർ​ത്ത ചാ​യ​പ്പൊ​ടി വി​റ്റ​ഴി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ത​ര​ണ​ക്കാ​ര​നാ​യ വേ​ങ്ങ​ര സ്വ​ദേ​ശി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​യാ​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​ന​സ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ങ്ങാ​ടു​ള്ള ആ​ഷി​ഖ് എ​ന്ന​യാ​ളു​ടെ ഗോ​ഡൗ​ണി​ൽ നി​ന്ന് കൃ​ത്രി​മനി​റം ചേ​ർ​ത്ത​തെ​ന്ന് സം​ശ​യി​ക്കു​ന്ന 100 കി​ലോ​യോ​ളം തേ​യി​ല​യും രാ​സ​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് ഗോ​ഡൗ​ൺ സീ​ൽ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.