സ്കൂ​​​ൾ പാ​​​ച​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക ഉ​​​ട​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യും
സ്കൂ​​​ൾ പാ​​​ച​​​ക  തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക ഉ​​​ട​​​ൻ  വി​​​ത​​​ര​​​ണം ചെ​​​യ്യും
Friday, July 5, 2024 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പാ​​​ച​​​കത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ 2023-24 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​ർ​​​ച്ചു മാ​​​സം വ​​​രെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ ഓ​​​ണ​​​റേ​​​റി​​​യ​​​വും വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

എ​​​ന്നാ​​​ൽ ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലെ അ​​​വ​​​ധി​​​ക്കാ​​​ല സ​​​മാ​​​ശ്വാ​​​സ​​​മാ​​​ണു കു​​​ടി​​​ശി​​​ക​​​യാ​​​യി ഇ​​​നി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള​​​ത്. ഈ ​​​തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ 5.4240 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.