ഊ​​​രാ​​​ളു​​​ങ്ക​​​ലിന് സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ത്യേ​​​ക പു​​​ര​​​സ്‌​​​കാ​​​രം
ഊ​​​രാ​​​ളു​​​ങ്ക​​​ലിന്  സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ത്യേ​​​ക പു​​​ര​​​സ്‌​​​കാ​​​രം
Friday, July 5, 2024 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച സ​​​ഹ​​​കാ​​​രി​​​ക്കു​​​ള്ള റോ​​​ബ​​​ർ​​​ട്ട് ഓ​​​വ​​​ൻ പു​​​ര​​​സ്‌​​​കാ​​​ര​​​വും സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളും സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി വി. ​​​എ​​​ൻ. വാ​​​സ​​​വ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു.

2024ലെ ​​​റോ​​​ബ​​​ർ​​​ട്ട് ഓ​​​വ​​​ൻ പു​​​ര​​​സ്‌​​​കാ​​​രം കോ​​​ലി​​​യ​​​ക്കോ​​​ട് എ​​​ൻ. കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ​​​ക്ക് ല​​​ഭി​​​ച്ചു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മാ​​​ണ് സ​​​മ്മാ​​​നം.

സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ത്യേ​​​ക കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഡേ ​​​പു​​​ര​​​സ്‌​​​കാ​​​രം - 2024 ഊ​​​രാ​​​ളു​​​ങ്ക​​​ൽ ലേ​​​ബ​​​ർ കോ​​​ൺ​​​ട്രാ​​​ക്റ്റ് സൊ​​​സൈ​​​റ്റി​​​ക്കാ​​​ണ്. മാ​​​തൃ​​​കാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ണ് ഊ​​​രാ​​​ളു​​​ങ്ക​​​ലി​​​ന് പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ച​​​തെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.