ജോ​ലി​ക്കി​ടെ റീ​ൽ​സ് ചി​ത്രീ​ക​ര​ണം ;തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ വൈറൽ
ജോ​ലി​ക്കി​ടെ റീ​ൽ​സ് ചി​ത്രീ​ക​ര​ണം ;തി​രു​വ​ല്ല ന​ഗ​ര​സ​ഭാ  ജീ​വ​ന​ക്കാ​ർ വൈറൽ
Thursday, July 4, 2024 12:59 AM IST
തി​​രു​​വ​​ല്ല: ജോ​​ലി​​യി​​ലെ ടെ​​ൻ​​ഷ​​നി​​ടെ സ​​ന്തോ​​ഷി​​ക്കു​​ന്ന​​തി​​ൽ എ​​ന്താ​​ണു തെ​​റ്റ്. തി​​രു​​വ​​ല്ല ന​​ഗ​​ര​​സ​​ഭ​​യി​​ലെ ഒ​​ന്പ​​ത് ജീ​​വ​​ന​​ക്കാ​​ർ ത​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യെ ഒ​ന്നു പൊ​ലി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ ഏ​റ്റെ​ടു​ത്ത് ച​ർ​ച്ച​യാ​ക്കി​യ​പ്പോ​ൾ അ​​നു​​കൂ​​ലി​​ച്ചും പ്ര​​തി​​കൂ​​ലി​​ച്ചും ക​​മ​​ന്‍റു​​ക​​ൾ വ​ന്നുകൊ​ണ്ടേ​യി​രു​ന്നു.

അ​​വ​​ധിദി​​ന​​ത്തി​​ൽ ഓ​​ഫീ​​സി​​നു​​ള്ളി​​ൽനി​​ന്നുത​​ന്നെ ഒ​​രു റീ​​ൽ​സ് ത​​ട്ടി​​വി​​ട്ട​​ത് പു​​ലി​​വാ​​ലാ​​കു​​മെ​​ന്നും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജീ​വ​ന​ക്കാ​രും പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് ത​ദ്ദേ​ശ​മ​ന്ത്രി ത​ന്നെ ഇ​വ​രു​ടെ ര​ക്ഷ​യ്ക്കെ​ത്തി​യ​ത്.

സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​മാ​യി ഇ​തി​നെ ക​ണ്ടാ​ൽമ​തി​യെ​ന്നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ പ്ര​തി​ക​ര​ണം. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ശ്ര​​ദ്ധി​​ക്കു​​ന്ന റീ​​ൽ​സ് ത​​ന്നെ​​യാ​​ണ് ജീ​​വ​​ന​​ക്കാ​​രു​​ടേ​​താ​​യി പു​​റ​​ത്തു​​വ​​ന്ന​​ത്.

ജീ​​വ​​ന​​ക്കാ​​രു​​ടെ റീ​​ൽ​​സ് വി​​വാ​​ദ​​മാ​​യ​​തി​​നു പി​​ന്നാ​​ലെ ന​​ഗ​​ര​​സ​​ഭ സെ​​ക്ര​​ട്ട​​റി വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. ഓ​​ഫീ​​സി​​നു​​ള്ളി​​ൽ റീ​​ൽ​​സ് പ​​ക​​ർ​​ത്തി​​യ​​ത് അ​​ച്ച​​ട​​ക്ക ലം​​ഘ​​ന​​മാ​​യ​​തി​​നാ​​ൽ വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കാ​​നാ​​ണ് നോ​​ട്ടീ​​സി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്.

മൂ​​ന്നു ദി​​വ​​സ​​ത്തി​​ന​​കം മ​​റു​​പ​​ടി ന​​ൽ​​കാ​​നു​​ള്ള നോ​​ട്ടീ​​സാ​​ണ് ന​​ൽ​​കി​​യ​​ത്. ഇ​​ന്ന​​ലെ ഇ​​വ​​ർ വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കി. സെ​​ക്ര​​ട്ട​​റി അ​​വ​​ധി​​യാ​​യി​​രു​​ന്നി​​നാ​​ൽ സീ​​നി​​യ​​ർ സൂ​​പ്ര​​ണ്ടി​​നാ​ണ് ഒ​​ന്പ​​തു പേ​​രും​​ മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.