പ്ര​തി​പ​ക്ഷത്തെ പ്ര​കോ​പി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ്
പ്ര​തി​പ​ക്ഷത്തെ  പ്ര​കോ​പി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ്
Friday, July 5, 2024 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി യോ​​​ഗ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​ശം.

നി​​​യ​​​മ​​​സ​​​ഭാ​​ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ചാ ന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ചേ​​​ർ​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​ർ​​​ദേ​​​ശം മു​​​ന്നോ​​​ട്ടു​​വ​​​ച്ച​​​ത്.

സ​​​ഭാ​​ ന​​​ട​​​പ​​​ടി​​​ക​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​ത്തേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത സ​​​ർ​​​ക്കാ​​​രി​​​നാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തോ​​​ടു​​​ള്ള പ്ര​​​സ്താ​​​വ​​​ന ക​​​രു​​​തി വേ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത്. നി​​​യ​​​മ​​​സ​​​ഭ പ്ര​​​ക്ഷു​​​ബ്‌​​ധ​​​മാ​​​യാ​​​ൽ പ​​​ല ബി​​​ല്ലു​​​ക​​​ളും പാ​​​സാ​​​കു​​​ന്ന​​​ത് ച​​​ർ​​​ച്ച കൂ​​​ടാ​​​തെ​​​യാ​​​ണ്. ബി​​​ല്ലി​​​നെ​​പ്പ​​​റ്റി ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നാ​​​ൽ മാ​​​ത്ര​​​മേ ഇ​​​തി​​​നെ​​​പ്പ​​​റ്റി പൊ​​​തു​​​സമൂഹ​​​ത്തി​​​ന് അ​​​വ​​​ബോ​​​ധ​​​വും അ​​​റി​​​വും ല​​​ഭി​​​ക്കൂ​​​വെ​​ന്നും ഇ​​​തു മ​​​ന​​​സി​​​ലാ​​​ക്കി സാ​​​മാ​​​ജി​​​ക​​​ർ സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.