49 ത​ദ്ദേ​ശ​വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 30ന് ​; വി​ജ്ഞാ​പ​നം നാ​ളെ
49 ത​ദ്ദേ​ശ​വാ​ർ​ഡു​ക​ളി​ൽ  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 30ന് ​; വി​ജ്ഞാ​പ​നം നാ​ളെ
Wednesday, July 3, 2024 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വെ​​​ള്ള​​​നാ​​​ട് വാ​​​ർ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ 49 ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഈ ​​​മാ​​​സം 30ന് ​​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​മെ​​​ന്നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

വി​​​ജ്ഞാ​​​പ​​​നം നാ​​​ളെ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക നാ​​​ളെ മു​​​ത​​​ൽ 11 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന 12നു ​​​ന​​​ട​​​ത്തും. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 15 ആ​​​ണ്. വോ​​​ട്ടെ​​​ണ്ണ​​​ൽ 31ന് ​​​രാ​​​വി​​​ലെ 10നു ​​​ന​​​ട​​​ക്കും.

മാ​​​തൃ​​​കാ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ഇ​​​ന്ന​​​ലെ നി​​​ല​​​വി​​​ൽ വ​​​ന്നു. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ള്ള ജി​​​ല്ലാ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടു വ​​​രു​​​ന്ന ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും പെ​​​രു​​​മാ​​​റ്റ​​​ച്ച​​​​​​ട്ടം ബാ​​​ധ​​​ക​​​മാ​​​ണ്. എ​​​ന്നാ​​​ൽ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ആ ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​ദേ​​​ശം മു​​​ഴു​​​വ​​​നും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ അ​​​ത​​​ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലു​​​മാ​​​ണ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ബാ​​​ധ​​​കം. ഈ ​​​മാ​​​സം ഒ​​​ന്നി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പു​​​തി​​​യ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക അ​​​ത​​​ത് ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ല്ലേ​​​ജ്, താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ലും (sec. kerala.gov.in ) ല​​​ഭ്യ​​​മാ​​​ണ്.

വ​​​യ​​​നാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള 13 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഒ​​​രു ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡി​​​ലും നാ​​​ലു ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ആ​​​റു മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി വാ​​​ർ​​​ഡു​​​ക​​​ളി​​​ലും 38 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലു​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.