7.65 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: മൂന്നുപേരെ പിടികൂടി, 20 ലക്ഷം കണ്ടെടുത്തു
7.65 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്:  മൂന്നുപേരെ പിടികൂടി, 20 ലക്ഷം കണ്ടെടുത്തു
Wednesday, July 3, 2024 1:50 AM IST
ചേ​ര്‍ത്ത​ല: ഓ​ഹ​രി​വി​പ​ണി​യി​ല്‍ വ​ന്‍ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് ചേ​ര്‍ത്ത​ല​യി​ലെ ഡോ​ക്ട​ര്‍ ദ​മ്പ​തി​മാ​രി​ല്‍ നി​ന്നു 7.65 കോ​ടി രൂ​പ ത​ട്ടി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍.

കോ​ഴി​ക്കോ​ട് ഓ​മ​ശേ​രി പു​ത്തൂ​ര്‍ ഉ​ള്ളാ​ട്ട​ന്‍പ്രാ​യി​ല്‍ പ്ര​വീ​ഷ് (35), കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി കെ​ടേ​കു​ന്നു​മ്മേ​ല്‍ കു​ന്ന​മ്മേ​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ന​സ് (25), കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​ന്‍ ചേ​വാ​യൂ​ര്‍ ഈ​സ്റ്റ് വാ​ലി അ​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് അ​ബ്ദു​ള്‍സ​മ​ദ് (39) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍നി​ന്ന് 20 ല​ക്ഷം രൂ​പ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ചേ​ര്‍ത്ത​ല സ്വ​ദേ​ശി​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ.​ വി​ന​യ​കു​മാ​റി​ന്‍റെ​യും ഭാ​ര്യ ഡോ. ​ഐ​ഷ​യു​ടെയും പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.