ചീ​ഫ് ജ​സ്റ്റീ​സ് എ.​ജെ. ദേ​ശാ​യ് വെ​ള്ളി​യാ​ഴ്ച വി​ര​മി​ക്കും
ചീ​ഫ് ജ​സ്റ്റീ​സ് എ.​ജെ. ദേ​ശാ​യ് വെ​ള്ളി​യാ​ഴ്ച വി​ര​മി​ക്കും
Wednesday, July 3, 2024 12:34 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ആ​​​ശി​​​ഷ് ജി​​​തേ​​​ന്ദ്ര ദേ​​​ശാ​​​യ് (എ.​​​ജെ. ദേ​​​ശാ​​​യ്) വെ​​​ള്ളി​​​യാ​​​ഴ്ച വി​​​ര​​​മി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഫു​​​ള്‍​കോ​​​ര്‍​ട്ട് റ​​​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 3.30 ന് ​​​ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ല്‍​കും.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ക്കു​​​റു​​​പ്പ്, കേ​​​ര​​​ള ഹൈക്കോട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് യ​​​ശ്വ​​​ന്ത് ഷേ​​​ണാ​​​യ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. തു​​ട​​ർ​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തും.

വ​​​ഡോ​​​ദ​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ ജ​​​സ്റ്റീ​​​സ് ദേ​​​ശാ​​​യ് 2023 ജൂ​​​ലൈ 22നാ​​​ണ് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​യി​​ൽ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.