കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെയും മകന്റെയും ജാമ്യഹര്‍ജികള്‍ മാറ്റി
Saturday, June 29, 2024 12:38 AM IST
കൊച്ചി: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന്റെയും മകന് അഖില്‍ജിത്തിന്റെയും ജാമ്യഹര്‍ജികള്‍ ഹൈക്കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റി.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ ബാങ്ക് നിക്ഷേപമായി സ്വീകരിച്ച ശേഷം കാലാവധി പൂര്‍ത്തിയാക്കിയിട്ടും തിരിച്ചു നല്‍കുന്നില്ലെന്നാരോപിച്ച് നിക്ഷേപകര്‍ നല്കിയ പരാതിയില്‍ അറസ്റ്റിലായ ഇരുവരും ജുഡീഷല്‍ കസ്റ്റഡിയിലാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളുടെ ജാമ്യഹർജികള്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇവ പരിഗണിച്ചശേഷമേ കണ്ടല കേസിലെ ജാമ്യാപേക്ഷ പരിഗണിക്കാനാകൂവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് ഹരജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റിയത്.