ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകൾ നഷ്ടപ്പെട്ടു
Thursday, July 27, 2023 1:53 AM IST
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. സംസ്ഥാനത്തെ മൂന്ന് ഗവണ്മെന്റ് മെഡിക്കൽ കോളജുകളിലെ വിവിധ പിജി കോഴ്സുകളുടെ അംഗീകാരവും റദ്ദാക്കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, തൃശൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ കോഴ്സുകളാണ് റദ്ദാക്കിയത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ എംഡി എമർജൻസി മെഡിസിൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ എംഡി എമർജൻസി മെഡിസിൻ, എംഎസ് ഓർത്തോ, എംഎസ് ഇഎൻടി, തൃശൂർ മെഡിക്കൽ കോളജിലെ എംഎസ് ഇഎൻടി കോഴ്സുകളുടെ അംഗീകാരമാണ് ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കിയത്.
ഇതുപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഏഴും തൃശൂർ മെഡിക്കൽ കോളജിൽ ഏഴും സീറ്റുകളാണ് നഷ്ടപ്പെടുക.