കുറ്റക്കാരനെങ്കിൽ മുകേഷിനെ സംരക്ഷിക്കില്ല: പി.കെ. ശ്രീമതി
Tuesday, February 4, 2025 2:28 AM IST
തളിപ്പറമ്പ്: ഏതു കേസായാലും കുറ്റക്കാരെ സർക്കാർ സംരക്ഷിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി.
മുകേഷ് എംഎൽഎക്കെതിരായ കേസ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അവർ. കുറ്റപത്രം സമർപ്പിച്ചതായി പറഞ്ഞുകേട്ട അറിവേ ഉള്ളൂ. ഒരാൾ കുറ്റക്കാരനാണോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടത് കോടതിയാണെന്നും ശ്രീമതി പറഞ്ഞു.