ബ്രില്ല്യന്റ് സയൻസ് ഒളിന്പ്യാഡ് വിജയികൾക്ക് അനുമോദനം
Monday, February 3, 2025 4:40 AM IST
പാലാ: 2024-25 വർഷത്തെ ബ്രില്ല്യന്റ് സയൻസ് ഒളിന്പ്യാഡിൽ മികച്ച വിജയം നേടിയവരെ പാലാ ബ്രില്ല്യന്റ് കാ ന്പസിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. അഖിലേന്ത്യാതലത്തിൽ 8, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തിയ പരീക്ഷയിൽ ഓരോ ക്ലാസിലെയും ഒന്നാംസ്ഥാനം നേടിയവർക്ക് ഒരു ലക്ഷം രൂപയും 2, 3, 4 സ്ഥാനങ്ങൾക്ക് യഥാക്രമം 50,000, 25,000, 20,000 രൂപയും ഫലകവും സമ്മാനിച്ചു.
ഒന്നു മുതൽ 50 വരെ റാങ്കുകൾ നേടിയ വിദ്യാർഥികൾക്ക് യഥാക്രമം 1 ലക്ഷം രൂപ മുതൽ 5000 രൂപ വരെ ഉള്ള സ്കോളർഷിപ്പുകളും ഫലകവും നൽകി.
ഡോ. ജിസ് തോമസ്, ഡോ. ജിക്കുപാൽ എം. തോമസ്, ഡോ. റെജി ദിവാകർ, ഡോ. മുരളി അപ്പുക്കുട്ടൻ, ആർ. കൃഷ്ണരാജ് എന്നിവർ വിജയികളെ അനുമോദിച്ചു. ബ്രില്ല്യന്റ് ഡയറക്ടർമാരായ സ്റ്റീഫൻ ജോസഫ്, പി. ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു, ബി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ബ്രില്ല്യന്റ് സയൻസ് ഒളിന്പ്യാഡ് ഫൗണ്ടേഷൻ പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് മാർച്ച് 23ന് നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ (www.brilliantpala.org). ഫോൺ 04822-206100.