പോളിടെക്നിക് കോളജ് കായികമേള എട്ട് മുതൽ ആലപ്പുഴയിൽ
Tuesday, February 4, 2025 2:28 AM IST
തിരുവനന്തപുരം: 64-ാമത് കേരള പോളിടെക്നിക് കോളജ് കായികമേളയുടെ ഗെയിംസ് വിഭാഗങ്ങളിലെ മത്സരങ്ങൾ എട്ടു മുതൽ 26 വരെ ആലപ്പുഴ കാർമൽ പോളിടെക്നിക് കോളജിൽ നടക്കും. 110 കോളജുകളിലെ വിദ്യാർഥികൾ പങ്കെടുക്കും.
എട്ടിന് ബോൾ ബാഡ്മിന്റൺ, ഒൻപതിന് ടെബിൾ ടെന്നീസ്, 10ന് ഷട്ടിൽ ബാഡ്മിന്റൺ, 13ന് വോളിബോൾ, 15ന് ബാസ്കറ്റ്ബോൾ, 16 മുതൽ 20 വരെ ക്രിക്കറ്റ്, 24 മുതൽ 26 വരെ ഫുട്ബോൾ എന്നിങ്ങനെയാണ് മത്സരങ്ങൾ . മാർച്ച് നാല് മുതൽ ആറ് വരെ അത്ലറ്റിക് മത്സരങ്ങൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി നടക്കും.