ഡി സോൺ സംഘർഷം: ഇൻസ്പെക്ടർക്കു സസ്പെൻഷൻ
Monday, February 3, 2025 4:40 AM IST
ചേർപ്പ്: മാളയിൽ ഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് കെഎസ്യു പ്രവർത്തകരെ ആംബുലൻസിൽ കയറ്റിവിട്ടതിന്റെ പേരിൽ ചേർപ്പ് പോലീസ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെ സസ്പെൻഡ് ചെയ്തു.
എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ കൂട്ടയടിയുണ്ടായപ്പോൾ അതൊഴിവാക്കാൻ വേണ്ടിയാണ് ആംബുലൻസിൽ കയറ്റി നേതാക്കളെ സ്ഥലത്തുനിന്നു മാറ്റിയത്. ഈ ആംബുലൻസ് എസ്എഫ്ഐക്കാർ പിന്നീട് ആക്രമിച്ചിരുന്നു. പോലീസ് ജീപ്പിൽനിന്ന് ആംബുലൻസിലേക്ക് കെഎസ്യു നേതാക്കളെ മാറ്റിയെന്ന പേരിലാണ് ഇൻസ്പെക്ടർക്കെതിരേ നടപടി എടുത്തിരിക്കുന്നത്.