ടോർച്ച് വെളിച്ചത്തിൽ തുന്നലിട്ടെന്ന പരാതി: അന്വേഷണം നടത്തുമെന്ന് മന്ത്രി
Monday, February 3, 2025 4:40 AM IST
വൈക്കം:വൈക്കം താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരം വീണ് തലയ്ക്ക് മുറിവ് പറ്റി വന്ന 11കാരന്റെ തലയിലെ മുറിവിൽ ടോർച്ച് വെളിച്ചത്തിൽ ഡോക്ടർ തുന്നലിട്ടെന്ന പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു.
വൈക്കം ചെമ്പ് കുമ്പേൽ സുജിത്ത്, സുരഭി ദമ്പതികളുടെ മകൻ ദേവതീർഥി (11)നെ വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ മകന്റെ മുറിവ് ഡ്രസ് ചെയ്തത് മൊബെൽ വെളിച്ചത്തിലും മുറിവിൽ തുന്നലിട്ടത് ടോർച്ചു വെളിച്ചത്തിലുമായിരുന്നെന്നാണ് മാതാപിതാക്കളുടെ പരാതി.