പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
Monday, February 3, 2025 4:40 AM IST
മൂലമറ്റം: പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കുപ്രസിദ്ധ ഗുണ്ട മേലുകാവ് എരുമാപ്ര പാറശേരിയിൽ സാജൻ സാമുവലി (47) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ മൂലമറ്റം കെഎസ്ഇബി കോളനിക്കു സമീപത്തെ തേക്കിൻ കൂപ്പിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്. കഴിഞ്ഞ 29 മുതൽ സാജനെ കാണാനില്ലെന്നു കാണിച്ച് അമ്മ മേലുകാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ്് മൃതദേഹം കണ്ടെത്തിയത്.