കേന്ദ്രമന്ത്രിമാരുടെ നിലപാടുകൾ കേരളത്തോടുള്ള വെല്ലുവിളി: ജോസ് കെ. മാണി
Monday, February 3, 2025 5:02 AM IST
കോട്ടയം: വിദ്യാഭ്യാസ ആരോഗ്യ അടിസ്ഥാന വികസന കാര്യങ്ങളില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ച നേട്ടങ്ങളെ എന്തിന് കേന്ദ്ര ഭരണ നേതൃത്വവും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും ഭയക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി.
കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു എന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ഒരു പുരോഗതിയും ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നു വരുത്തിത്തീര്‍ക്കാൻ മലയാളികളായ കേന്ദ്രമന്ത്രിമാര്‍ ശ്രമിക്കുന്നത് പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ജോസ് കെ. മാണി പറഞ്ഞു.