കത്തോലിക്ക കോണ്‍ഗ്രസ് ജര്‍മന്‍ ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ രൂപവത്കരിച്ചു
Monday, February 3, 2025 4:40 AM IST
കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ജര്‍മന്‍ ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ കമ്മിറ്റി രൂപീകരിച്ചു. കൗണ്‍സിലിന്റെ ഉദ്ഘാടനം കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഫാ. ലിജോ കൈതോലില്‍, യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ-ഓർഡിനേറ്റര്‍ ലിയോണ്‍ ജോസ് വിതയത്തില്‍, ജനറല്‍ കോ-ഓർഡിനേറ്റര്‍ സിജോ ഇലന്തൂര്‍, ജോമേഷ് കൈതമന, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, യൂത്ത് കൗണ്‍സില്‍ കോ-ഓർഡിനേറ്റര്‍മാരായ ഷിജോ ഇടയാടില്‍, സിജോ കണ്ണേഴത്ത്, ഫാ. ബെന്നി പാലപ്പുറത്ത്, ഫാ. റോഷന് കാവുമുറിയില്‍, ജസ്റ്റിന് നടക്കലാന് എന്നിവര്‍ പ്രസംഗിച്ചു.
ജോമേഷ് കൈതമനയെ ജര്‍മനിയില്‍നിന്നു ജനറല്‍ കോ-ഓർഡിനേറ്ററായി തെരഞ്ഞെടുത്തു.