കോ​​ഴി​​ക്കോ​​ട്: പീ​​ഡ​​ന​​ശ്ര​​മം ചെ​​റു​​ക്കു​​ന്ന​​തി​​നി​​ടെ ലോ​​ഡ്ജി​​ന് മു​​ക​​ളി​​ല്‍​നി​​ന്നു താ​​ഴേ​​ക്കു ചാ​​ടി​​യ യു​​വ​​തി​​ക്ക് ഗു​​രു​​ത​​ര പ​​രി​​ക്ക്.

സ്വ​​കാ​​ര്യ ലോ​​ഡ്ജി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യാ​​യ 29കാ​രി​ ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​വ​​ര്‍ ഇ​​പ്പോ​​ള്‍ കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ തീ​​വ്ര പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ക​​യാ​​ണ്. കോ​​ഴി​​ക്കോ​​ട് മു​​ക്ക​​ത്ത് ശ​​നി​​യാ​​ഴ്ച രാ​​ത്രി 11.30ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

ഹോ​​ട്ട​​ല്‍ ഉ​​ട​​മ​​യും ര​​ണ്ടു ജീ​​വ​​ന​​ക്കാ​​രു​​മാ​​ണ് പീ​​ഡി​​പ്പി​​ക്കാ​​ന്‍ ശ്രി​​ച്ച​​തെ​​ന്ന് യു​​വ​​തി പോ​​ലീ​​സി​​ന് മൊ​​ഴി ന​​ല്‍​കി. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. മു​​ക്കം പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.


മൂ​​ന്നു മാ​​സ​​മാ​​യി ഈ ​​ലോ​​ഡ്ജി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യാ​​യി​​രു​​ന്നു യു​​വ​​തി. ശ​​നി​​യാ​​ഴ്ച രാ​​ത്രി ഫോ​​ണി​​ല്‍ ഗെ​​യിം ക​​ളി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ മൂ​​ന്നു​​പേ​​രെ​​ത്തി പീ​​ഡി​​പ്പി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചു​​വെ​​ന്നും ഈ ​​സ​​മ​​യ​​ത്ത് പ്രാ​​ണ​​ര​​ക്ഷാ​​ര്‍​ഥം ഓ​​ടി കെ​​ട്ടി​​ട​​ത്തി​​ല്‍​നി​​ന്നു താ​​ഴേ​​ക്ക് ചാ​​ടി​​യെ​​ന്നു​​മാ​​ണ് യു​​വ​​തി പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞ​​ത്.