കണ്ണൂർ സർവകലാശാലയുടെ വിജ്ഞാപനം വിവാദത്തിൽ
Tuesday, February 4, 2025 2:28 AM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രഫസർ നിയമനം ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ എഫ്ഡിപി (ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം) ഗവേഷണ കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാമെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സത്യവാങ്മൂലം നൽകിയ കണ്ണൂർ സർവകലാശാല ഇപ്പോൾ എഫ്ഡിപി മുഖേനയുള്ള ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് വിജ്ഞാപനമിറക്കി.
യുജിസി ചട്ടവും നിയമവും പ്രിയ വർഗീസിനെ നിയമിക്കുന്നതിനു മാത്രമായി ലംഘിച്ചുവെന്നും സർവകലാശാലയുടെപുതിയ വിജ്ഞാപനം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹർജിക്കാരനായ ഡോ. ജോസഫ് സ്കറിയ പറഞ്ഞു.