തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്രി​​​സ്മ​​​സ്-ന​​​വ​​​വ​​​ത്സ​​​ര ബം​​​പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് നാ​​​ളെ. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ്.

20 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​നം ന​​​ൽ​​​കു​​​ന്ന ബം​​​പ​​​ർ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ 21 പേ​​​ർ കൂ​​​ടി കോ​​​ടീ​​​ശ്വ​​​ര​​​ൻ​​​മാ​​​രാ​​​കും. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ഓ​​​രോ കോ​​​ടി രൂ​​​പ വീ​​​തം 20 പേ​​​ർ​​​ക്കും ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

ആ​​​കെ 50,000,00 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ല്പ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു വ​​​രെ 45,34,650 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്. ന​​​റു​​​ക്കെ​​​ടു​​​പ്പ് സ​​​മ​​​യ​​​ത്തോ​​​ട​​​ടു​​​ക്കും തോ​​​റും ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന​​​യ്ക്കു വേ​​​ഗം വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.


8,87,140 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല ഒ​​​ന്നാ​​​മ​​​തും 5,33,200 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല ര​​​ണ്ടാ​​​മ​​​തും 4,97,320 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ് തൃ​​​ശൂ​​​ർ ജി​​​ല്ല നി​​​ല​​​വി​​​ൽ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലും ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. 400 രൂ​​​പ​​​യാ​​​ണ് ക്രി​​​സ്മ​​​സ് - ന​​​വ​​​വ​​​ത്സ​​​ര ബം​​പ​​​ർ ടി​​​ക്ക​​​റ്റി​​​ന്‍റെ വി​​​ല.