അങ്കണവാടിയിൽ ഉപ്പുമാവിനു പകരം ബിരിയാണി പരിഗണിക്കാമെന്നു മന്ത്രി
Tuesday, February 4, 2025 2:28 AM IST
തിരുവനന്തപുരം: അങ്കണവാടികളിൽ ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യം പരിഗണിക്കുമെന്നു മന്ത്രി വീണാ ജോർജ്.
കുട്ടികൾക്കു പോഷകാഹാരം ഉറപ്പുവരുത്താനായി വിവിധ തരം ഭക്ഷണങ്ങൾ അങ്കണവാടി വഴി നൽകുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നൽകുന്ന പദ്ധതി നടപ്പിലാക്കി.
അതു വിജയകരമായി നടക്കുന്നുണ്ട്. ശങ്കുവെന്ന കുട്ടിയുടെ ആവശ്യം പരിഗണിച്ചു ഭക്ഷണ മെനു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.