ജോര്‍ജ് കുര്യന്റെ പ്രസ്താവന ദൗർഭാഗ്യകരം: ചെന്നിത്തല
Monday, February 3, 2025 4:40 AM IST
കോട്ടയം: കേരളത്തിന് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ അര്‍ഹതയില്ലെന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല എംഎല്‍എ.
കേരളത്തില്‍നിന്നു കേന്ദ്ര മന്ത്രിയുണ്ടാകുമ്പോള്‍ നാം പ്രതീക്ഷിക്കുന്നത് അവര്‍ സംസ്ഥാനത്തിന് എന്തെങ്കിലും നേടിത്തരുമെന്നാണ്. കേരളം കൈവരിച്ച പുരോഗതി എന്ന് പറയുന്നത് ഈ നാട്ടിലെ ജനങ്ങളുടെ കഷ്ടപ്പാടിന്റെയും പ്രയാസത്തിന്റെയും ഫലമായിട്ടുള്ളതാണ്. കേരളം പൂര്‍ണമായി പുരോഗതി പ്രാപിച്ചു കഴിഞ്ഞു, ഇനി കേന്ദ്ര സര്‍ക്കാരില്‍നിന്നും ഒരു ആനുകുല്യവും പദ്ധതിയുമില്ലെന്നു പറയുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.