ദ്വയാര്‍ഥ പ്രയോഗം: ചാനല്‍ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം
Tuesday, February 4, 2025 3:18 AM IST
കൊച്ചി: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒപ്പനയുടെ റിപ്പോര്‍ട്ടിംഗിലെ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട് ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ദ്വയാര്‍ഥ പ്രയോഗം അനുചിതമാണെന്നു വിലയിരുത്തിയെങ്കിലും മുൻകൂർ ജാമ്യം അനുവദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് അഭിപ്രായപ്പെട്ടു.
പോലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി ഉത്തരവിലുണ്ട്. സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ടെലി സ്കിറ്റായിരുന്നെന്നും സ്കൂള്‍ വിദ്യാര്‍ഥിനിയുടെയും മാതാപിതാക്കളുടെയും അനുമതിയോടെയാണ് അതു ചിത്രീകരിച്ചതെന്നുമായിരുന്നു കുറ്റാരോപിതരുടെ വാദം.
കലോത്സവത്തില്‍ റിപ്പോര്‍ട്ടിംഗിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നാരോപിച്ച് ശിശുക്ഷേമസമിതി നല്കിയ പരാതിയിലാണ് പോക്സോ വകുപ്പുകള്‍ പ്രകാരം ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തത്.