റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകളുമായി റെയിൽവേ
Tuesday, February 4, 2025 2:28 AM IST
കൊല്ലം: രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ റൂട്ടുകളിൽ പത്ത് പുതിയ ട്രെയിൻ സർവീസുകൾ റെയിൽവേ അവതരിപ്പിച്ചു.
മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്ത ഈ പുതിയ ട്രെയിൻ സർവീസുകൾ ഇനി യാത്രകളെ വളരെ എളുപ്പമാക്കും. എല്ലാം എക്സ്പ്രസ് ട്രെയിനുകൾ ആണെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. പക്ഷെ ഇതിൽ കേരളം വഴി സർവീസ് നടത്തുന്ന ഒരു ട്രെയിൻ പോലും ഇല്ല എന്നത് മറ്റൊരു യാഥാർഥ്യം.
ആഴ്ചകൾക്കു മുമ്പേ തന്നെ റിസർവേഷൻ ടിക്കറ്റനായി പരിശ്രമിച്ച് പരാജയപ്പെടുന്ന അവസ്ഥ ഇനിയുണ്ടാകാതെ, ഈ ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റുകളില്ലാതെ യാത്ര ചെയ്യാം. ഇങ്ങനെ യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് ലക്ഷ്യം.