ഐഎസ്ആര്‍ഒ നൂറാം ദൗത്യത്തിന് ആശങ്കയുടെ നിമിഷങ്ങള്‍
Monday, February 3, 2025 5:02 AM IST
തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ ചരിത്രംകുറിച്ച നൂറാം വിക്ഷേപണദൗത്യം പ്രതിസന്ധിയിലെന്ന് ആശങ്ക. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് കുതിച്ചുയര്‍ന്ന നാവിഗേഷണല്‍ ഉപഗ്രഹമായ എന്‍വിഎസ് രണ്ടിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ കഴിയാത്തതാണു പ്രശ്നം. സാങ്കേതിക പ്രശ്നങ്ങള്‍ ഉപഗ്രഹത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്നലെ രാത്രിവരെ ഐഎസ്ആര്‍ഒ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന.
യുഎസിന്റെ ജിപിഎസിനുള്ള ഇന്ത്യന്‍ ബദലെന്ന നിലയില്‍ രൂപകല്പന ചെയ്യുന്ന നാവികിനുവേണ്ടിയുള്ള ഉപഗ്രഹമാണ് നൂറാം ദൗത്യമായി ബഹിരാകാശത്തേക്ക് കഴിഞ്ഞദിവസം കുതിച്ചത്.