റിസർവേഷനില്ലാത്ത രണ്ട് കോച്ചുകൾ അനുവദിച്ചു
Tuesday, February 4, 2025 2:28 AM IST
തൃശൂർ: 13352 ആലപ്പുഴ - ധൻബാദ് പ്രതിദിന എക്സ്പ്രസിൽ മാർച്ച് 24 മുതൽ ആലപ്പുഴയ്ക്കും കോയമ്പത്തൂരിനുമിടയിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ ഡി-റിസർവ്ഡ് കോച്ചുകളാക്കി.
അന്നേദിവസം മുതൽ എസ് 5, എസ് 6 എന്നീ സ്ലീപ്പർ കോച്ചുകളിൽ, റിസർവേഷനില്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുള്ളവർക്കും സീസണ് ടിക്കറ്റുകാർക്കും ആലപ്പുഴയ്ക്കും കോയമ്പത്തൂരിനുമിടയിൽ യാത്ര ചെയ്യാവുന്നതാണെന്നു റെയിൽവേ അറിയിച്ചു.