ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലടിച്ചു, ഒരാൾ മരിച്ചു
Monday, February 3, 2025 4:40 AM IST
ചിങ്ങവനം: ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് തലയ്ക്കടിയേറ്റ് ആസാം സ്വദേശിയായ ലളിത് (24) മരിച്ചു. ഇന്നലെ വൈകുന്നേരം ഏഴരയോടെ കുറിച്ചിയില്‍ മുട്ടത്ത് കടവിന് സമീപമാണ് സംഭവം.
കുറിച്ചി മന്ദിരത്തിലെ മുട്ടത്ത്കടവിലെ സ്ഥാപനത്തിലാണ് ലളിത് ജോലി ചെയ്തിരുന്നത്. ഇവിടെ ഒപ്പം താമസിച്ചിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുമായി ലളിത് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഇതിനിടയില്‍ തലയ്ക്കടിയേറ്റ ലളിത് മരിച്ചു. ലളിതിന്റെ മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോർച്ചറിയില്‍. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.