ഓടക്കുഴല്‍ അവാര്‍ഡ് സമ്മാനിച്ചു
Monday, February 3, 2025 4:40 AM IST
കൊച്ചി: ഗുരുവായൂരപ്പന് ട്രസ്റ്റിന്റെ 2024ലെ ഓടക്കുഴല്‍ അവാര്‍ഡ് കെ. അരവിന്ദാക്ഷനു എഴുത്തുകാരന് സി. രാധാകൃഷ്ണന് സമ്മാനിച്ചു. മഹാകവി ജി. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂരപ്പന് ട്രസ്റ്റ് സെക്രട്ടറി ജി. മധുസൂദനന്, കെ.ബി. പ്രസന്നകുമാര്‍, വി.എച്ച്. ദിരാര്‍, ബി. ഭദ്ര എന്നിവര്‍ പ്രസംഗിച്ചു.
പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷന്റെ ‘ഗോപ’ എന്ന നോവലാണ് 2024ലെ ഓടക്കുഴല്‍ അവാര്‍ഡിന് അര്‍ഹമായത്. 30,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. സമര്‍പ്പണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രശസ്തരായ കവികള്‍ പങ്കെടുത്ത കവി സമ്മേളനം നടന്നു.