അന്താരാഷ്ട്ര നാടക പഠനോത്സവം ഇന്നുമുതൽ
Monday, February 3, 2025 4:40 AM IST
തൃശൂർ: സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിന്റെ നേതൃത്വത്തിൽ മൂന്നാമത് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയറ്റർ ആർട്സ് (ഐഎഫ് ടി എസ്) ഇന്നുമുതൽ എട്ടുവരെ നടക്കും. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
മുതിർന്ന നാടകകലാകാരി നിലന്പൂർ ആയിഷ, ശ്യാമപ്രസാദ്, സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള, കാലിക്കട്ട് യൂണിവേഴ്സിറ്റി വിസി ഡോ. പി. രവീന്ദ്രൻ, മേയർ എം.കെ. വർഗീസ്, കലാമണ്ഡലം വിസി പ്രഫ. അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. 18 നാടക പഠന സ്ഥാപനങ്ങൾ, 36 പ്രമുഖ പെഡഗോഗുകൾ, ലോകമെന്പാടുമുള്ള 350 വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.
ഇന്നു രാവിലെ പത്തിന് പുലികളിയോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. മറ്റു ദിവസങ്ങളിൽ രാവിലെ 8.45ന് വിവിധ സെഷനുകൾ ആരംഭിക്കും. വർക്ക്ഷോപ്പ്, പാനൽ ചർച്ച, വിവിധ വിഷയങ്ങളുടെ അവതരണങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. നാടകവും നൈതികതയും എന്നതാണ് ഈ വർഷത്തെ പ്രമേയം.