മേക്കപ്പ്മാനെ ഫെഫ്ക സസ്പെന്‍ഡ് ചെയ്തു
Monday, February 3, 2025 5:02 AM IST
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ മേക്കപ്മാന് രുചിത്മോനെ സിനിമ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
തനിക്കെതിരേ ലൈംഗികാതിക്രമം ഉണ്ടായെന്നു കാണിച്ച് വനിതാ മേക്കപ് ആര്‍ട്ടിസ്റ്റ് നല്കിയ പരാതിയിലാണ് ഫെഫ്കയുടെ നടപടി. ഓണ്‍ലൈനായി അടിയന്തരയോഗം ചേര്‍ന്ന ശേഷമായിരുന്നു രുചിതിനെതിരായ നടപടി. കേസില്‍ ഇയാള്‍ കുറ്റവിമുക്തനാകുന്നതുവരെയാണു സസ്പെന്‍ഷനെന്ന് ഫെഫ്ക അറിയിച്ചു.2021 ലായിരുന്നു കേസിനാസ്പദമായ സംഭവം. കാക്കനാട്ടെ ഫ്ലാറ്റില്‍ വച്ച് രുചിത്മോന് പീഡിപ്പിച്ചുവെന്നാണ് പരാതി.