മുകേഷ് എംഎൽഎയായി തുടരും: എം.വി. ഗോവിന്ദൻ
Monday, February 3, 2025 5:02 AM IST
തളിപ്പറമ്പ്: മുകേഷ് എംഎൽഎക്കെതിരെയുള്ള പീഡന പരാതിയിൽ കോടതിയാണ് വിധി പറയേണ്ടതെന്നും കോടതിവിധി വരുന്നത് വരെ അദ്ദേഹം എംഎൽഎയായി തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോൾ ആലോചിക്കാം, അതാണ് പാർട്ടിയുടെ നിലപാടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.