ആശുപത്രികളുടെ പേരു മാറ്റുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം
Saturday, June 29, 2024 12:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളുടെ പേരു മാറ്റുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമെന്ന് ആരോഗ്യ വകുപ്പ്.
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇനിയും ആ പേരുകളിൽതന്നെ അറിയപ്പെടും.
നെയിം ബോർഡുകളിൽ ആ പേരുകളാണ് ഉണ്ടാകുക. ബ്രാൻഡിംഗായി കേന്ദ്ര സർക്കാർ നിർദേശിച്ച ആയുഷ്മാൻ ആരോഗ്യ മന്ദിർ, ആരോഗ്യം പരമം ധനം എന്നീ ടാഗ് ലൈനുകൾ കൂടി ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.