പെ​ട്രോ​ൾ ബ​ങ്കി​ൽ ഓ​മ്‌​നി വാ​നിനു തീ​പിടി​ച്ച​തു ഭീതിപ​ര​ത്തി
Wednesday, October 23, 2024 3:24 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ ഉ​ക്ക​ട​ത്തി​ന് സ​മീ​പം പെ​ട്രോ​ൾ ബ​ങ്കി​ൽ ഓ​മ്‌​നി വാ​ന് തീ​പിടി​ച്ച​ത് സ​മീ​പ​വാ​സി​ക​ളി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ധ​ർ​മ​രാ​ജ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​മ്‌​നി​വാ​ൻ ഉ​ക്ക​ട​ത്തി​നും ആ​ത്തു​പാ​ല​ത്തി​നും ഇ​ട​യി​ലു​ള്ള ടോ​ട്ട​ൽ എ​ന​ർ​ജി പെ​ട്രോ​ൾ, സി​എ​ൻ​ജി ബ​ങ്കി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ ബ​ങ്കി​ന്‍റെ ഒ​രു വ​ശ​ത്തേ​ക്ക് വാ​ൻ പാ​ർ​ക്ക് ചെ​യ്‌​ത് പു​റ​ത്തി​റ​ങ്ങി. നി​മി​ഷ​ങ്ങ​ൾ​ക്ക​കം വാ​ഹ​നം മു​ഴു​വ​ൻ ക​ത്തി​ന​ശി​ച്ചു. ക​ണ്ടു​നി​ന്ന​വ​ർ ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു.​


എ​ന്നാ​ൽ അ​ഗ്നി​ശ​മ​ന സേ​ന എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ വാ​ൻ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. പെ​ട്രോ​ൾ ബ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പെ​ട്ടെ​ന്നു​ള്ള ഇ​ട​പെ​ട​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ഉ​ട​ൻ ത​ന്നെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച് കൂ​ടു​ത​ൽ പ​ട​രു​ന്ന​ത് ത​ട​ഞ്ഞ​ത്.