റോ​ഡി​ൽ അ​ല​യു​ന്ന ക​ന്നു​കാ​ലി​ക​ൾ അ​പ​ക​ടം വി​തയ്​ക്കു​ന്നു
Wednesday, October 23, 2024 3:24 AM IST
മ​ല​ന്പു​ഴ: കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ൽ ക​ടു​ക്കാം​കു​ന്നം പ്ര​ദേ​ശ​ത്ത് ക​ന്നു​കാ​ലി​ക​ൾ അ​ല​ഞ്ഞു​തി​രി​ഞ്ഞുന​ട​ക്കു​ന്ന​ത് ഇ​രു​ച​ക്രവാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽന​ട​ക്കാ​ർ​ക്കും അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

അ​ക​ത്തേ​ത്ത​റ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ അതുവ​ഴി മ​ല​ന്പു​ഴ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും ക​ടു​ക്കാംകു​ന്നം വ​ഴി​യാ​ണ് പോ​കു​ന്ന​ത്. മ​ല​ന്പു​ഴ ഗ്രാ​മപ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​ശു​വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും വ​ക​വെ​ക്കാ​തെ ഇ​പ്പോഴും ക​ന്നു​കാ​ലി​ക​ളെ അ​ഴി​ച്ചുവി​ടു​ന്ന​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.


രാ​ത്രിസ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ൽ കി​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ കാ​ണാ​തെ ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.