ഭ​ക്ഷ്യ​ഉ​ത്പ​ന്ന വി​ല​വ​ർ​ധ​ന: ഹോ​ട്ട​ൽമേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
Wednesday, October 23, 2024 3:24 AM IST
ആ​ല​ത്തൂ​ർ: ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ലവ​ർ​ധ​ന​മൂ​ലം ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ആ​ല​ത്തൂ​ർ യൂ​ണി​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം വി​ല​യി​രു​ത്തി.

ഭ​ക്ഷ്യഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ഷി​നോ​ജ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​ശ്രീ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി.


ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി​യ ക​ഴ​നി ചു​ങ്കം സു​മ ഹോ​ട്ട​ൽ ഉ​ട​മ കെ. ​രാ​ജ​ന്‍റെ മ​ക​ൻ ആ​ർ. സു​മേ​ഷി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ൻ​ചാ​ർ​ജ് കെ.​കു​ഞ്ച​പ്പ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ ശ്രീ​നി​വാ​സ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി യു. ​സ​ജീ​ർ, ട്ര​ഷ​റ​ർ കെ.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​നു ച​ന്ദ്ര​ൻ, ഷി​ഹാ​ബു​ദ്ദീ​ൻ, അ​ഷ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.