പോലീ​സ് സ്റ്റേ​ഷ​നി​ൽ പ​ച്ച​ക്ക​റി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​ക്കി ചെ​റു​പു​ഷ്പം ഗൈ​ഡ്സ്
Wednesday, October 23, 2024 3:24 AM IST
വ​ട​ക്ക​ഞ്ചേ​രി: ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ഷീ​ൽ​ഡ് മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ടാം വ​ർ​ഷ​വും കൃ​ഷി​യി​റ​ക്കി​യ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പു ന​ട​ത്തി ചെ​റു​പു​ഷ്പം എ​ച്ച്എ​സ്എ​സി​ലെ എ​ട്ടാ​മ​ത് ഗൈ​ഡ് ക​മ്പ​നി.

ര​ണ്ട് മാ​സം മു​മ്പാ​യി​രു​ന്നു കൃ​ഷി​യി​റ​ക്കി​യ​ത്. വെ​ണ്ട, ത​ക്കാ​ളി, ചീ​ര, വ​ഴു​ത​ന, പ​യ​ർ, മു​ള​ക്, കോ​വ​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്ത​ത്. വെ​ണ്ട, പ​യ​ർ, ത​ക്കാ​ളി വ​ഴു​ത​ന എ​ന്നി​വ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി. പ്ര​വ​ർ​ത്ത​ന ഫ​ണ്ട് ക​ണ്ടെ​ത്തു​ക​യാ​ണ് കൃ​ഷി​യു​ടെ ല​ഷ്യം. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ വി​ഷ​ര​ഹി​ത​മാ​യ​തി​നാ​ൽ കു​റ​ഞ്ഞ വി​ള​വാ​ണെ​ങ്കി​ലും വി​ള​ഞ്ഞ പ​ച്ച​ക്ക​റി​ക​ൾ​ക്കെ​ല്ലാം ന​ല്ല വി​ല കി​ട്ടി.

കു​ട്ടി​ക​ൾ ത​ന്നെ അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി വാ​ങ്ങി​യ​തോ​ടെ വി​പ​ണി പ്ര​ശ്ന​മാ​യി​ല്ല. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മെ​സ്സി​ലേ​ക്കും പ​ച്ച​ക്ക​റി ന​ല്കു​ന്നു​ണ്ട്. പാ​ലി​യേ​റ്റീ​വ് കെ​യ​ർ, കെ​യ​ർ ഹോം ​സ​ന്ദ​ർ​ശ​നം, ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റോ​ഡ് സേ​ഫ്റ്റി, ഗ്ലോ​ബ​ൽ പ്രൊ​ജ​ക്റ്റു​ക​ൾ, പ്ലാ​സ്റ്റി​ക് മു​ക്തവി​ദ്യാ​ല​യം, ന​ഗ​രം തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ.​ സി​ഐ കെ.​പി. ബെ​ന്നി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഭാ​ര​ത് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ആ​ല​ത്തൂ​ർ ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നൂ​ർ മു​ഹ​മ്മ​ദ്, വ​ട​ക്ക​ഞ്ചേ​രി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ദാ​വൂ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​മ്പ​നി ലീ​ഡ​ർ​മാ​രാ​യ ഏ​യ്ഞ്ച​ൽ മ​രി​യ വി​ൽ​സ​ൺ സ്വാ​ഗ​ത​വും അ​നു​പ റോ​സ് ആ​ന്‍റോ ന​ന്ദി​യും പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ഡീ​ന, സി​സ്റ്റ​ർ ആ​ഞ്ച​ല തെ​രേ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഗൈ​ഡ് ക്യാ​പ്റ്റ​ൻ മോ​ളി ടീ​ച്ച​ർ, ക​മ്പ​നി ലീ​ഡ​ർ​മാ​രാ​യ ഏ​യ്ഞ്ച​ൽ മ​രി​യ വി​ൽ​സ​ൺ, അ​നു​പ​റോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.