ധോണി പള്ളിയിൽ നൊ​വേ​ന തി​രു​നാ​ൾ നാളെമുതൽ
Wednesday, October 23, 2024 3:24 AM IST
ഒ​ല​വ​ക്കോ​ട്: ധോ​ണി സെ​ന്‍റ് ജെ​യിം​സ് ദി ​ഗ്രേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ നൊ​വേ​ന തി​രു​നാ​ൾ നാ​ളെമു​ത​ൽ ന​വം​ബ​ർ ഒ​ന്നു വ​രെ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് ന​ട​ക്കും. ഫാ. ​ജ​സ്റ്റി​ൻ കോ​ല​ങ്ക​ണ്ണി കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. 25 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് ജ​പ​മാ​ല, വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. 27 നും 31 ​നും രാ​വി​ലെ 6.30 നാ​ണ് ക​ർ​മങ്ങ​ൾ ന​ട​ക്കു​ക. തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത്, കൈ​ക്കാ​രന്മാ​രാ​യ സ​ജി സേ​വ്യ​ർ വ​ട്ട​പ്പ​റ​ന്പി​ൽ, മെ​ജോ മാ​ത്യു വ​ടു​ത​ല​ക്കു​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.