ഭൂവിഷയങ്ങളിലെ പ്രതിസന്ധി: സിപിഎം പ്രതിഷേധപ്രകടനം നടത്തി
Wednesday, October 23, 2024 3:24 AM IST
അ​ഗ​ളി: ​അ​ട്ട​പ്പാ​ടി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ണ്ട​പ്പേ​ര്, ഭൂ​നി​കു​തി അ​ട​യ്ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് സി​പിഎം പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി.​ വി​ല്ലേ​ജ്, ഐ​ടി​ഡി​പി ഓ​ഫീ​സ് തു​ട​ങ്ങി വി​വി​ധ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തേ​ക്കാ​ണ് മാ​ർ​ച്ചും പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ച​ത്.​ സി​പിഎം ഏ​രി​യ നേ​താ​ക്ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും രാ​ജീ​വ്ഗാ​ന്ധി കോ​ള​നി നി​വാ​സി​ക​ളും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.


തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നു​ള്ള അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​ന്മേ​ൽ പ്ര​തി​ഷേ​ധസ​മ​രം അ​വ​സാ​നി​പ്പി​ച്ചു.​ ഏ​രി​യ സെ​ക്ര​ട്ട​റി സി.പി. ബാ​ബു, ജം​ഷീ​ർ, പ​ര​മേ​ശ്വ​ര​ൻ, ജെ​യിം​സ്, രാ​മ​മൂ​ർ​ത്തി, ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, ഡി. ​ര​വി, രാ​ജേ​ഷ്, ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.