ഓർമകളിൽ നിറഞ്ഞ് സുകുമാർ അഴീക്കോട്
1497041
Tuesday, January 21, 2025 1:51 AM IST
സുകുമാർ അഴീക്കോട്
ഫൗണ്ടേഷൻ
തൃശൂർ: സുകുമാർ അഴീക്കോടിന്റെ 13 ാം ഓർമദിനത്തോടനുബന്ധിച്ച് അഴീക്കോടോർമ എന്ന പേരിൽ അനുസ്മരണസമ്മേളനം സംഘടിപ്പിക്കുന്നു. സുകുമാർ അഴീക്കോട് ഫൗണ്ടേഷന്റെയും സുകുമാർ അഴീക്കോട് സ്മാരകസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 23 ന് വൈകീട്ട് നാലിന് പ്രസ്ക്ലബ് ഹാളിലാണ് സമ്മേളനം നടക്കുക. അബ്ദുസമദ് സമദാനി എംപി അധ്യക്ഷനാകും.
അഡ്വ.എ. ജയശങ്കർ അഴീക്കോട് അനുസ്മരണ പ്രഭാഷണവും നടൻ ജയരാജ് വാര്യർ എം.ടി. അനുസ്മരണ പ്രഭാഷണവും നടത്തും. 24ന് രാവിലെ ഒൻപതിന് സാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയുമുണ്ടാവും. പത്രസമ്മേളനത്തിൽ രാജൻ തലോർ, എൻ. രാജഗോപാൽ, സുനിൽ കൈതവളപ്പിൽ, കെ. വിജയരാഘവൻ, സലിം ടി. മാത്യുസ് എന്നിവർ പങ്കെടുത്തു.
അയനം സാംസ്കാരിക വേദി
തൃശൂർ: അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കൊടകര സഹൃദയ കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഡോ. സുകുമാർ അഴീക്കോട് അനുസ്മരണം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനംചെയ്യും. ഫാ. ഡേവിസ് ചെങ്ങിനിയാടൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, അഡ്വ.കെ.ആർ. സുമേഷ്, ഡോ. കെ.എൽ. ജോയ്, ഡോ. കെ. കരുണ, ഡോ. സ്വപ്ന സി. കോന്പാത്ത്, അഡ്വ.എം.ആർ. മൗനീഷ് എന്നിവർ പ്രസംഗിക്കും.
സാഹിത്യ അക്കാദമിയിൽ
23, 24 തീയതികളില്‍
തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോടിന്റെ 13-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു സ്മാരക പ്രഭാഷണവും അനുസ്മരണ സമ്മേളനവും 23, 24 തീയതികളില്‍ സാഹിത്യ അക്കാദമിയിൽ നടക്കും. 23നു വൈകീട്ട് അഞ്ചിനു ഇന്ത്യ: ബഹുസ്വരതയുടെ വേരുകള്‍ എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി. ഇളയിടം സുകുമാര്‍ അഴീക്കോട് സ്മാരകപ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍, നിര്‍വാഹക സമിതി അംഗം വി.എസ്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും.
അഴീക്കോടിന്റെ ഓര്‍മദിനമായ 24നു രാവിലെ 10.30ന് എരവിമംഗലത്തെ സുകുമാര്‍ അഴീക്കോട് സ്മാരക മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടക്കും. മന്ത്രി കെ. രാജന് ഉദ്ഘാടനംചെയ്യും. ഡോ. പി.വി. കൃഷ്ണന് നായര്‍ അനുസ്മരണപ്രഭാഷണം നടത്തും. സി.പി. അബൂബക്കർ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്. രജിത്ത്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. അമല്റാം, നടത്തറ ഗ്രാമപഞ്ചായത്തംഗം കെ.ജെ. ജയന്, നടുവം സത്യന് തുടങ്ങിയവര്‍ പങ്കെടുക്കും.