എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി​യി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വി​റ​ക് വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ എ​രു​മ​പ്പെ​ട്ടി വ​ട്ട​ക്കു​ഴി വീ​ട്ടി​ൽ ജോ​ണി (70) ആ​ണ് മ​രി​ച്ച​ത്. എ​രു​മ​പ്പെ​ട്ടി പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ജോ​ണി​യെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ എ​രു​മ​പ്പെ​ട്ടി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു.

എ​ന്നാ​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ഇ​യാ​ളെ ക​ട​ങ്ങോ​ട് റോ​ഡ് ജം​ഗ്ഷ​നി​ൽ ഉ​പേ​ക്ഷി​ച്ചു​പോ​യി. തു​ട​ർ​ന്ന് ശ്വാ​സ​ത​ട​സം നേ​രി​ട്ട ജോ​ണി​യെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ട്ടു​കാ​ർ 108 ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ചി​കി​ത്സ​യി​ലി​രി​ക്കെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ണി​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ജോ​ണി 20 വ​ർ​ഷ​മാ​യി എ​രു​മ​പ്പെ​ട്ടി​യി​ലാ​ണ് താ​മ​സം. ഭാ​ര്യ: ത്രേ​സ്യ. മ​ക​ൻ: ബാ​ബു.